നെടുങ്കണ്ടം കസ്റ്റഡ് മരണം; ഒന്നാം പ്രതിയായ എസ് ഐ യെ തെളിവെടുപ്പിന് എത്തിച്ചു

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസിലെ ഒന്നാം പ്രതി എസ്‌ഐ സാബുവിനെ സിബിഐ നെടുങ്കണ്ടത്തെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനായി നാട്ടുകാരെയും സിബിഐ സംഘം വിളിച്ചുവരുത്തിയിരുന്നു, രാജ് കുമാറിനെ ഓടിച്ചിട്ടു പിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിനെ വിളിച്ചുവരുത്തി ചിട്ടിതട്ടിപ്പ് നടത്തിയ രാജ്കുമാര്‍, ശാലിനി, മഞ്ജു എന്നിവരെ കൈമാറുകയായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴിനല്‍കി. രാജ് കുമാര്‍ മരിച്ച പീരുമേട് സബ് ജയിലിലും, വാഗമണ്ണിലെ രാജ് കുമാറിനറെ വീട്ടിലും പ്രതിയുമായി സിബിഐ സംഘം തെളിവെടുപ്പിനെത്തും.

രാജ്കുമാര്‍ കൊലക്കേസിലെ പ്രധാന സാക്ഷികളായ ശാലിനി, മഞ്ജു, മര്‍ദ്ദനമേറ്റ് അവശനായ രാജ്കുമാറിനെ തിരുമിക്കാനായി പൊലീസ് വിളിച്ച വൈദ്യന്‍ നിധിന്‍ എന്നിവര്‍ സ്റ്റേഷനിലെത്തി സിബിഐക്ക് മൊഴി നല്‍കി. നെടുങ്കണ്ടം സ്റ്റേഷനിലെ തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികമാണ് നീണ്ടത്. എന്നാല്‍ പ്രതികരണത്തിന് സിബിഐ സംഘം തയ്യാറായില്ല. നാളെ സിബിഐ സംഘം രാജ് കുമാര്‍ മരിച്ച പീരുമേട് സബ് ജയിലിലും, വാഗമണ്ണിലെ രാജ് കുമാറിന്റെ വീട്ടിലും പ്രതിയുമായെത്തുമെന്നാണ് സൂചന. കഴിഞ്ഞ ജൂണ് 21നാണ് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ രാജ് കുമാര്‍ പീരുമേട് ജയിലില്‍ വച്ച് മരിച്ചത്

Top