നെടുമുടി വേണുവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചു; സംസ്‌കാരം നാളെ രണ്ട് മണിക്ക്

തിരുവനന്തപുരം: അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടില്‍ എത്തിച്ചു. വൈകിട്ടോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്.

നാളെ രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലേയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തേയും നിരവധി പേര്‍ നെടുമുടി വേണുവിനെ അനുസ്മരിച്ചു.

Top