ദൈവമേ കൈതൊഴാം കെ കുമാറാകണത്തില്‍ നെടുമുടി വേണു ദൈവമായെത്തുന്നു

യറാമിനെ നായകനാക്കി സലിംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണത്തില്‍ നെടുമുടി വേണു ദൈവമായെത്തുന്നു.

ചുരുണ്ട തലമുടിയും നീളന്‍ കൈയുള്ള കുപ്പായവുമണിഞ്ഞാണ് നെടുമുടി കാമറയ്ക്ക് മുന്നിലെത്തുക.

ജനങ്ങളുടെ സങ്കടങ്ങള്‍ നേരിട്ടറിയാന്‍ ഭൂമിയിലവതരിച്ച ദൈവത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഇതിന്റെ ചിത്രീകരണം ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍ പുരോഗമിക്കുകയാണ്.

അനുശ്രീയാണ് ചിത്രത്തിലെ നായിക.

ശ്രീനിവാസന്‍,സുരഭി ലക്ഷ്മി,കൊച്ചുപ്രേമന്‍, പ്രദീപ് കോട്ടയം,ശിവജി ഗുരുവായൂര്‍, നോബി, സുബീഷ്, കോട്ടയം റഷീദ്, ഹരീഷ് കണാരന്‍, മാസ്റ്റര്‍ തേജസ്, മോളി കണ്ണമാലി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നു.

സഖറിയ തോമസ്,ശ്രീജിത്ത്,ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top