ഇടുക്കിയില്‍ വീണ്ടും ഭൂചലനം; നെടുങ്കണ്ടത്തും കട്ടപ്പനയിലും

നെടുങ്കണ്ടം: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. നെടുങ്കണ്ടത്തും കട്ടപ്പനയിലുമാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. രാത്രി 7.43-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

Top