നെടുങ്കണ്ടം കസ്റ്റഡി മരണം; നാലാം പ്രതിക്കും ജാമ്യം

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ നാലാം പ്രതി സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം ഒന്നാം പ്രതിയായ എസ്‌ഐ കെ.എസ്.സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

40 ദിവസത്തിനു ശേഷമാണ് ഉപാധികളോടെ സാബുവിന് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി സാബു അടയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം എസ്‌ഐ കെ.എസ്.സാബുവിനെയും സിവില്‍ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുണ്ടായിരുന്നു.

Top