കസ്റ്റഡി മരണം:രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമായിരുന്നു എന്ന് കൂട്ട് പ്രതികള്‍

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിന്റെ കൂട്ടുപ്രതികളുടെ മൊഴി രേഖപ്പെടുത്തി. തങ്ങള്‍ രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമായിരുന്നു എന്നാണ് ഇരുവരും മൊഴി നല്‍കിയത്. സ്ഥാപനത്തിലെ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്നത് രാജ്കുമാര്‍ ആയിരുന്നുവെന്നും, കേസ് വന്നപ്പോള്‍ എല്ലാം വക്കീല്‍ നോക്കുമെന്നാണ് രാജ്കുമാര്‍ പറഞ്ഞതെന്നും ഇവര്‍ മൊഴി നല്‍കി.

അതേസമയം ഹരിത ഫിനാന്‍സ് വഴി കോടികള്‍ തട്ടിച്ച കേസിലെ പ്രതികളായ ശാലിനി, മഞ്ജു എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരുടെ പരാതിയെത്തുടര്‍ന്ന് രാജ്കുമാറിനൊപ്പം ഇവരെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസും രാജ്കുമാര്‍ കൊലപാത കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

Top