കസ്റ്റഡി മരണം; പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചിൽ സംഘർഷം

Indian-National-Congress-Flag-1.jpg.image.784.410

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഒരു പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു.

കസ്റ്റഡി മരണവുമായി ബന്ധമുള്ള മുഴുവന്‍ പൊലീസുകാരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. പൊലീസ് സംയമനം പാലിച്ചു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ചീമുട്ട എറിഞ്ഞു.

Top