നെടുങ്കണ്ടം കസ്റ്റഡി മരണം: ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ജയില്‍ ഡി.ഐ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ഇയാളെ തിരൂര്‍ സബ്ജയിലിലേക്കാണ് മാറ്റിയത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലിസ് പിടികൂടി കസ്റ്റഡിയില്‍ മര്‍ദ്ദിച്ച രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ചിരുന്നു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് ജയില്‍ ഡി.ഐ.ജി നടത്തിയ അന്വേഷണത്തിന്‍മേല്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ജീവനക്കാരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ സസ്പെന്‍ഡ് ചെയ്യുകയും താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാഞ്ഞതും അടിയന്തര വൈദ്യസഹായം നല്‍കാഞ്ഞതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top