നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് ; ഇടുക്കി മുന്‍ എസ്പി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്

ഇടുക്കി: നെടുങ്കണ്ടം പീരുമേട് ജയിലില്‍ വച്ച് രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച കേസില്‍ ഇടുക്കി മുന്‍ എസ്പി കെ ബി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് നോട്ടീസ്. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതിനെപ്പറ്റി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു.

ചോദ്യം ചെയ്ത ശേഷം തെളിവ് ലഭിച്ചാല്‍ നിയമ പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സിബിഐ അറിയിച്ചു. കെ ബി വേണുഗോപാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Top