നെടുങ്കണ്ടം ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസ്; തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് മൂന്നാം പ്രതി മഞ്ജു

നെടുങ്കണ്ടം: നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പുകേസില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് കേസിലെ മൂന്നാം പ്രതി മഞ്ജുവിന്റെ വെളിപ്പെടുത്തല്‍.പണം നല്‍കിയവര്‍ക്ക് രസീത് നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇടപാടുകാരില്‍ നിന്ന് പൈസ പിരിച്ചിരുന്നത് രണ്ടാം പ്രതി മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. കുമാറാണ് പണമിടപാട് മുഴുവന്‍ നടത്തിയത്. നാലു കോടി 63 ലക്ഷം രൂപ ബാങ്കിലുണ്ടെന്നാണ് കുമാര്‍ പറഞ്ഞത്. സ്ഥാപന ഉടമയെന്ന് കുമാര്‍ പറഞ്ഞ നാസറിനെ അറിയില്ലെന്നും മഞ്ജു.

പൊലീസുകാര്‍ മര്‍ദിച്ചെന്നും രണ്ടാം പ്രതി ശാലിനിക്കും മര്‍ദനമേറ്റെന്ന് മഞ്ജു പറഞ്ഞു. വനിതാ പൊലീസുകാരാണ് മര്‍ദിച്ചത്. അതേസമയം രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

രാജ്കുമാറിനെയും ശാലിനിയെയും ഒരുമാസത്തെ പരിചയമേ തനിക്ക് ഉള്ളു. നാട്ടുകാരില്‍ നിന്ന് 15 ലക്ഷത്തോളം രൂപ മാത്രമേ പിരിച്ചെടുത്തിട്ടുള്ളു. പിടികൂടുമ്പോള്‍ ശാലിനിയുടെ പക്കല്‍ 2,35,000 രൂപയും രാജ്കുമാറിന്റെ പക്കല്‍ 75000 രൂപയുമാണ് ഉണ്ടായിരുന്നതെന്നും മഞ്ജു പറഞ്ഞു.

മലപ്പുറത്താണ് ഹെഡ് ഓഫീസ് എന്നും നാസര്‍ എന്ന അഭിഭാഷകനാണ് മുതലാളി എന്നുമാണ് രാജ്കുമാറും ശാലിനിയും തന്നോടും സ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും പറഞ്ഞിരുന്നതെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു

Top