നെടുമ്പാശ്ശേരി അത്താണി കൊലപാതകം ; പ്രതിയായ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു

കൊച്ചി : നെടുമ്പാശ്ശേരി അത്താണിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന സംഘത്തിലെ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു.

ഞായറാഴ്ച രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബിനോയിയുടെ മുഖത്ത് പ്രതികള്‍ തുരുതുരാ വെട്ടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

അത്താണി ബോയ്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ് എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

Top