നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; 2200 ഗ്രാം സ്വര്‍ണം പിടികൂടി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 2200 ഗ്രാം സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി നസ്രുദീന്‍ അബ്ദുള്‍ റഹിം എന്നിവര്‍ കസ്റ്റഡിയിലായി. ഇയാള്‍ ഷാര്‍ജയില്‍നിന്ന് എയര്‍ അറേബിയ വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിയതെന്നാണ് വിവരം.

Top