നെടുമ്പാശേരി വിമാനത്താവളത്തില്‍ 66 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ 66 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. റീചാര്‍ജബിള്‍ ഫാനിന്റെയും സ്പീക്കറിന്റെയും ഉള്ളില്‍ പാളികളാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്.

സംഭവത്തില്‍ യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും എത്തിയ യാത്രക്കാരാണ് അറസ്റ്റിലായവര്‍.

Top