കനത്ത മഴയും യന്ത്രത്തകരാറും; എയര്‍ഇന്ത്യ വിമാനങ്ങള്‍ വൈകിയത് മണിക്കൂറുകളോളം

airindia

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മഴയും യന്ത്രത്തകരാറും മൂലം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ബുധനാഴ്ച രാത്രി 9.30ന് അബുദാബിയിലേക്കും 11.45ന് ഷാര്‍ജയിലേക്കും പോകേണ്ട വിമാനങ്ങളാണ് വൈകി യാത്ര പുറപ്പെട്ടത്.

യന്ത്രത്തകരാറിന് പുറമെ മുംബൈ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായ വെള്ളക്കെട്ടും വിമാനം വൈകാന്‍ കാരണമായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Top