നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Top