നെടുമ്പാശ്ശേരിയില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടുവന്ന രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി. യാത്രക്കാരായ രണ്ട് പേരും ഇവരെ സ്വീകരിക്കാനെത്തിയ രണ്ടു പേരുമാണ് പിടിയിലായത്.

Top