നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. ഗുജറാത്ത് സ്വദേശിനിയായ യുവതിയില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു. എയര്‍കസ്റ്റംസ് വിഭാഗമാണ് ഇവരെ പിടികൂടിയത്.

ഇന്ന് പാലക്കാട് പൊള്ളാച്ചി നോമ്പിക്കോടില്‍ നിന്ന് കാറിന്റെ ഡോര്‍ പാനലില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് ഹാഷിഷ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top