നെടുമങ്ങാട്ട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

cpm-bjp

നെടുമങ്ങാട്: ആനാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ രാത്രി പത്തരയോടെ ബൈക്കില്‍ എത്തിയ ഒരുസംഘം സിപിഎം ആനാട് ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരെ ആക്രമണം നടത്തി. ഇതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ആക്രമണത്തില്‍ ഓഫീസിന്റെ വാതിലും ജനലും ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും തകര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ആക്രമണത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു നെടുമങ്ങാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

Top