നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസ്:മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി പിടിയില്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്പാനൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്.ഒളിവില്‍ കഴിയുന്ന പ്രവീണിനെ പിടികൂടാനായി പ്രത്യേക സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ നാല് തവണയാണ്‌ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ ബോംബെറിഞ്ഞത്.പലരും തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആഴ്ചകള്‍ക്ക് ശേഷവും പ്രതിയെ പിടികൂടാനാകാത്തത് വലിയ നാണക്കേടാണ് പൊലീസിന് ഉണ്ടാക്കിയിരുന്നത്.പ്രവീണ്‍ ബോംബെറിയുന്ന ദൃശ്യം സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്.

Top