നെടുമങ്ങാട് ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്

rss

തിരുവനന്തപുരം: നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ പിടികൂടി. വാള്‍, കത്തി എന്നിവയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്.

ഹര്‍ത്താല്‍ ദിനം നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ നടന്ന ബോംബേറുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.

Top