നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം വെറും പ്രഹസനം മാത്രമെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Thiruvanchoor rashakrishnan

കണ്ണൂര്‍: രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പ്രസഹനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തില്‍ കുറ്റക്കാര്‍ എന്നാരോപണം ഉയര്‍ന്നിരിക്കുന്നത് പൊലീസുകാര്‍ക്കെതിരെയാണ്. അപ്പോള്‍ പൊലീസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന തരം നിലപാടെ പ്രതീക്ഷിക്കേണ്ടതുള്ളു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ് . എന്നാല്‍ ഇതുവരെ കേസില്‍ ഒരു നിഷ്പക്ഷമായ അന്വേഷണം ഉണ്ടായിട്ടില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രി എം എം മണിയുടെ പ്രസ്താവനയെയും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. എം എം മണി വാദിക്കുന്നത് പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് അദ്ദേഹം ആരോപിച്ചത്.

നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യിരുന്നു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Top