കോട്ടയത്ത് സ്‌കൂട്ടര്‍ യാത്രികയുടെ താലിമാല മോഷ്ടാക്കള്‍ തട്ടിപ്പറിച്ചു

കോട്ടയം: നഗരത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ താലിമാല മോഷ്ടാക്കള്‍ തട്ടിപ്പറിച്ചു. എം.സി റോഡില്‍ ഭീമ ജ്വല്ലറിക്ക് മുന്നില്‍ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുനക്കരയിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ രണ്ടേകാല്‍ പവന്‍ വരുന്ന താലിമാലയാണ് കവര്‍ന്നത്.

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം ശ്രീക്കുട്ടിയുടെ കഴുത്തില്‍ നിന്നും മാല തട്ടിപ്പറിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

കവര്‍ച്ചാസംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

Top