നീറ്റ് പരീക്ഷ ഞായറാഴ്ച; വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നു

exam

തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ കേരളത്തില്‍ ആരംഭിച്ചു. ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. നാളെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരീക്ഷ നടക്കുക. ഏഴര മുതല്‍ ഹാളില്‍ പ്രവേശിക്കാവുന്നതാണ്.

അഡ്മിഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യില്‍ കരുതേണ്ടതാണ്. വസ്ത്രധാരണത്തിനും നിബന്ധനയുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കുവാന്‍ പാടുള്ളൂ. ശിരോവസ്ത്രം ധിരിച്ചെത്തുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് പരിശോധനയ്‌ക്കെത്തേണ്ടതാണ്.

മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, വാച്ച് , ഷൂസ് , വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവ അനുവദിക്കില്ല. പരീക്ഷാ സെന്ററുകളിലെ കര്‍ശന പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Top