ജനീവ: ഇറാക്കില്‍ നവംബറില്‍ കൊല്ലപ്പെട്ടത് 900നടുത്ത് ആളുകളെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. യുഎന്നിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 888 പേരാണ് കഴിഞ്ഞമാസം കൊല്ലപ്പെട്ടത്. 1,237 പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരില്‍ 500 പേരും സാധാരണക്കാരാണെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. യുഎന്നിനു കീഴിലുളള യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ ഇറാക്ക് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.