രാജ്യത്ത് 5233 പുതിയ കൊവിഡ് രോ​ഗികൾ: കേസുകളിൽ 41% വർധന

ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മാർച്ച് ആറിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ വർധന 41 ശതമാനമാണ്.

ഇന്നലെ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 81% കൂടുതലായിരുന്നു ഇത്. ഫെബ്രുവരി മധ്യം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവുമുയർന്ന നിരക്ക്. ഇതിന് മുമ്പ് മഹാരാഷ്ട്രയിൽ ഇത്രയുമുയർന്ന കൊവിഡ് കണക്ക് റിപ്പോർട്ട് ചെയ്തത് ഫെബ്രുവരി 18-നാണ്.

Top