ആദ്യമായി ഇന്ത്യയും സൗദിയും സംയുക്ത സൈനിക അഭ്യാസ പ്രകടനം നടത്തുന്നു

രിത്രത്തിലാദ്യമായി സൗദി അറേബ്യയും ഇന്ത്യയും സംയുക്ത സൈനിക അഭ്യാസ പ്രകടനം നടത്താനൊരുങ്ങുന്നു.പ്രതിരോധ മേഖലയില്‍ വിവിധ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും സംയുക്തമായി ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക തലവന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.

Top