കശ്മീര്‍ വിഷയത്തില്‍ മോദിയെ കുറ്റപ്പെടുത്തി; ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

ക്യരാഷ്ട്രസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ. മനുഷ്യാവകാശത്തെ കുറിച്ച് ഭീകരവാദത്തിന്റെ നഴ്സറിയായ പാകിസ്താനില്‍ നിന്നും പഠിക്കേണ്ടെതില്ലെന്നും ഇന്ത്യ പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധിയായ മിജിതോ വിനിദോ ഇറങ്ങിപ്പോയത്.

ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയുടെ 45ാം കൗണ്‍സില്‍ യോഗത്തില്‍ ജനീവയിലെ ഇന്ത്യന്‍ മിഷന്റെവ് ആദ്യ സെക്രട്ടറിയായ സെന്തില്‍ മനുഷ്യനും അവന്റെ അവകാശത്തിനും വിലനല്‍കാത്ത രാജ്യമാണ് പാകിസ്താന്‍ എന്ന് വ്യക്തമാക്കി. ഇത്തരം ഒരു രാജ്യത്തിന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിയ്ക്കാന്‍ പോലും അര്‍ഹത ഇല്ല. മനുഷ്യാവകാശത്തിന്റെയല്ല ഭീകരവാദത്തിന്റെ വക്താക്കളാണ് പാകിസ്താനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. ഭീകരവാദം, കൊറോണാ സാഹചര്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി പ്രതികരിക്കുക.

Top