രാംനാഥ് കോവിന്ദ് അടല്‍ ബിഹാരി വാജ്‌പേയിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുമായി കൂടിക്കാഴ്ച നടത്തി.

രാം നാഥ് കോവിന്ദ് ഭാര്യയോടൊപ്പമായിരുന്നു വാജ്‌പേയിയെ സന്ദര്‍ശിച്ചത്. ഡല്‍ഹിയിലെ വാജ്‌പേയിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ബുധനാഴ്ച എല്‍.കെ. അഡ്വാനിയുമായും മുരളി മനോഹര്‍ ജോഷിയുമായും കോവിന്ദ് കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച കോവിന്ദ് പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.

Top