എന്‍ഡിഎ നേതാക്കള്‍ സംയുക്തമായി ഗവര്‍ണറെ കാണും

തിരുവനന്തപുരം: കേന്ദ്ര ഭരണം ഉപയോഗിച്ചും ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പി നീക്കം.

ഇടത് ഭരണത്തിന്‍ കീഴില്‍ അതീവ ദുഷ്‌കരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളതെന്നും ഇത് പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍ ഡി എ നേതാക്കള്‍ സംയുക്തമായി സപ്തംബര്‍ 16നു മുന്‍പ് ഗവര്‍ണറെ കാണുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ ഡി എ നേതൃ യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണറെ സമീപിക്കാന്‍ ധാരണയായത്.

കുമ്മനം രാജശേഖരന്റെ പുനഃക്രമീകരിച്ച കേരള രക്ഷായാത്രയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസം അമിത് ഷാ പങ്കെടുക്കും.

Top