വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസം, ഇടതിനും വലതിനും പരാജയഭീതി: കെ സുരേന്ദ്രന്‍

k surendran

പത്തനംതിട്ട: തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.

ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണെന്നും ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശത്തിനിടെ തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു. പരാജയം ഉറപ്പിച്ച എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണ്. തനിക്കെതിരെ വ്യക്തിഹത്യയും അശ്ലീല പ്രചാരണങ്ങളും ജാതി അധിക്ഷേപങ്ങളും ഉണ്ടായി.എന്നാല്‍ പത്തനംതിട്ടയില്‍ നിന്ന് വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല, കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Top