നിയമസഭാ ചര്‍ച്ചയില്‍ മുസ്ലീം ലീഗ് അംഗത്തിന് സമയം അനുവദിച്ച് നല്‍കി എന്‍ഡിഎ

തിരുവനന്തപുരം: നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റ ചര്‍ച്ചയില്‍ മുസ്ലീലീഗ് അംഗത്തിന് വേണ്ടി എന്‍ഡിഎ അംഗങ്ങളുടെ സമയം കൂടി അനുവദിച്ചു നല്‍കി. മുസ്ലീം ലീഗിന്റെ എന്‍ ഷംസുദ്ദീനാണ് എന്‍ഡിഎ അംഗങ്ങളുടെ സമയം കൂടി വാങ്ങി നിയമസഭയില്‍ സംസാരിച്ചത്. ഇതിനെതിരെ സിപിഎം രംഗത്ത് വന്നു. ബിജെപിയും മുസ്ലീംലീഗും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു.

പി സി ജോര്‍ജ് എംഎല്‍എയാണ് എന്‍ഡിഎ അംഗങ്ങളുടെ സമയം ഷംസുദ്ദീന് നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. തുടര്‍ന്ന് ജോര്‍ജിന്റെയും ഒ.രാജഗോപാലിന്റെയും സമയം ഷംസുദ്ദീന് നല്‍കുകയായിരുന്നു.

Top