മോഹന്‍ലാലിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസ

എറണാകുളം: നാളെ കേരളം വിധിയെഴുതാനിരിക്കെ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിന്റെ പിന്തുണ തേടി എത്തി. ലാലിന്റെ വീട്ടില്‍ എത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. ഇരുവരും ഏറെ നേരെ സംസാരിച്ചു. ഇരുവരുടേയും കൂടിക്കാഴ്ചയുടെ വീഡിയോ സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തെ യാത്രയാക്കി.

സുരേഷ് ഗോപിയുടെ വിജയ പ്രതീക്ഷ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. അദ്ദേഹത്തിന് നല്ലത് വരാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ലാല്‍ പറഞ്ഞു.

Top