പത്തനംതിട്ടയില്‍ താന്‍ ജയിക്കും; അനില്‍ ആന്റണി

പത്തനംതിട്ട: പത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ല. കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കും. നരേന്ദ്രമോദിയുടെ വരവ് വലിയ ഊര്‍ജ്ജമായി. കുടുംബ പാരമ്പര്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം നല്‍കുന്നു. അച്ഛനോനുള്ള അടുപ്പം പലരും കാണിക്കുന്നുണ്ട് എന്നും അനില്‍ ആന്റണി പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്ന നേതാക്കള്‍ക്ക് ജനപിന്തുണ ഇല്ലെന്ന സികെ പത്മനാഭന്റെ ആരോപണത്തെ അനില്‍ ആന്റണി തള്ളി. മികച്ച ആളുകള്‍ തന്നെയാണ് ബിജെപിയിലേക്ക് വരുന്നത്. ഇനിയും കൂടുതല്‍ ആളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച് പാര്‍ട്ടിയിലേക്ക് വരും എന്നും അനില്‍ ആന്റണി പറഞ്ഞു.

Top