എന്‍ഡിഎ ഭരണ കാലഘട്ടം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുമെന്ന് അമിത്ഷാ

amith-sha

ന്യൂഡല്‍ഹി: മോദിഭരണത്തെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നാണ് അമിത്ഷാ പറഞ്ഞത്. 2014 പ്രതീക്ഷയുടെ കാലമായിരുന്നുവെങ്കില്‍ 2019 ആഗ്രഹങ്ങളുടെ കാലമാണെന്നും മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നുവെന്നും അമിത്ഷാ പറഞ്ഞു.

മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമായെന്നും ആറു കോടി ജനങ്ങളുടെ അഭിപ്രായമറിഞ്ഞാണ് പ്രകടന പത്രിക തയാറാക്കിയതെന്നും അമിത്ഷാ വ്യക്തമാക്കി.

ബിജെപി പ്രകടനപത്രിക പുറത്തിറക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. പ്രകടന പത്രികയില്‍ 75 പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി അറിയിച്ചു. കര്‍ഷകര്‍ക്ക് 25ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രകടനപത്രികയില്‍ ഉള്ളത്. ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമെന്നും ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തുമെന്നും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കമ്മിറ്റി അധ്യക്ഷന്‍ രാജ്‌നാഥ് സിങാണ് പ്രകടനപത്രിക പ്രധാനമന്ത്രിയ്ക്ക് പത്രിക കൈമാറിയത്.

Top