രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയെത്തുന്നതു കോണ്‍ഗ്രസിനു നാണക്കേടാണെന്ന് കണ്ണന്താനം

Alphons Kannanthanam

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയെത്തുന്നതു കോണ്‍ഗ്രസിനു നാണക്കേടാണെന്ന് കേന്ദ്രമന്ത്രിയും എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോന്‍സ് കണ്ണന്താനം.

മറ്റുള്ളവരെ കുറ്റപ്പെടുത്തി താന്‍ സംസാരിക്കാറില്ല. ഗത്യന്തരമില്ലാത്തതു കൊണ്ടുമാത്രമാണിതു പറയുന്നത്. ഇന്ത്യ ഭരിച്ചുവന്ന കുടുംബം അവരുടെ ഹൃദയഭൂമിയില്‍നിന്നു പലായനം ചെയ്ത് കേരളത്തില്‍ അഭയം തേടുന്നത് രാജ്യത്തിനുതന്നെ നാണക്കേടാണെന്നും കണ്ണന്താനം പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും രണ്ടു മുന്നണികളായി കേരളത്തില്‍ പരസ്പരം മത്സരിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കണ്ണന്താനം വ്യക്തമാക്കി.

Top