കാത്തിരുന്ന് ക്ഷമ നശിച്ചെന്ന്; എന്‍ഡിഎയില്‍ കലാപക്കൊടി ഉയര്‍ത്തി എല്‍ജെപിയും

paswan

ന്യൂഡല്‍ഹി: എന്‍.ഡി.എയില്‍ കലാപക്കൊടി ഉയര്‍ത്തി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും. സര്‍ക്കാരിനെതിരെ ദളിത് വിഭാഗക്കാര്‍ അടുത്ത മാസം തുടങ്ങിനിരിക്കുന്ന പ്രക്ഷോഭത്തെ പിന്തണയ്ക്കുമെന്ന് ബി.ജെ.പിക്ക് എല്‍.ജെ.പി മുന്നറിയിപ്പ് നല്‍കി.

പട്ടിക ജാതി – പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ മേധാവി സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എ.കെ ഗോയലിനെ മാറ്റണമെന്നുമാണ് എല്‍.ജെ.പിയുടെ പ്രധാന ആവശ്യങ്ങള്‍.

നിയമത്തില്‍ ഇതുവരെ യാതൊരു മാറ്റവും കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി കാത്തിരുന്ന് ക്ഷമ നശിച്ചതായും രാം വിലാസ് പാസ്വാന്റെ മകനും പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാന്‍ പറഞ്ഞു.

അതേസമയം, എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുമെന്ന കാര്യത്തില്‍ എല്‍.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top