ആരാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍; ആകാശ് ചോപ്ര പറയുന്നു

പെര്‍ത്ത്: ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരാണ് ഈ ചോദ്യത്തിന് ആരെയും അത്ഭുതപ്പെടുത്താത്ത ഒരു ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ആരെയും അത്ഭുതപ്പെടുത്താത്ത ഉത്തരം എന്നു പറയുമ്പോള്‍ പിന്നെ അതാരാണെന്ന് ചിന്തിക്കേണ്ട കാര്യം ഇല്ലല്ലോ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ പേര് തന്നെയാണ് ചോപ്ര പറഞ്ഞത്.

പെര്‍ത്തിലെ കൊഹ്‌ലിയുടെ മികവിനെക്കുറിച്ച് പറയാനും ചോപ്ര മറന്നില്ല. പെര്‍ത്തിലെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നതല്ലെന്നും എന്നാല്‍ കൊഹ്‌ലി അത്ഭുതകരമായ മികവ് കാട്ടിയെന്നും ചോപ്ര പറഞ്ഞു. ‘സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കൊഹ്‌ലി പുറത്തെടുക്കുന്ന മികവ് അവിശ്വസനീയമാണ്. വെല്ലുവിളിയുള്ള പിച്ചിലും നിലവാരമുള്ള ആക്രമണം കാഴ്ച്ചവെക്കുന്നു. മികച്ച മാര്‍ജിനില്‍ കോലിയാണ് ലോകത്തെ മികച്ച താരം’ എന്ന് ചോപ്ര പറഞ്ഞു.

പെര്‍ത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പുറത്താകാതെ 82 റണ്‍സ് എടുത്തിട്ടുണ്ട് ഇന്ത്യ നായകന്‍. അജിങ്ക്യ രഹാനെക്കൊപ്പം നാലാം വിക്കറ്റില്‍ 90 റണ്‍സ് ഇതിനകം കൊഹ്‌ലി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 51 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. മൂന്ന് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ മൂന്നാം ദിനം കളി ആരംഭിക്കും. ഓസ്‌ട്രേലിയന്‍ സ്‌കോറിനേക്കാള്‍ 154 റണ്‍സ് പിന്നിലാണ് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 326 റണ്‍സില്‍ പുറത്തായിരുന്നു.

Top