ടോസ് ഓസ്‌ട്രേലിയക്ക്; ബാറ്റിങ് തെരഞ്ഞടുത്തു; ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ

ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

മൂന്ന് മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സരങ്ങളിലാണ് വിജയം നേടിയത്. ഇന്ന് ജയിക്കുന്ന ടീം പരമ്പര നേടും.

ഇന്ത്യൻ ടീം: രോഹിത് (ശർമ ക്യാപ്റ്റൻ) ശുഭ്മാൻ ഗിൽ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 39 ഓവറിൽ 203-7.

Top