വിമര്‍ശിച്ചവര്‍ക്കെതിരെ നടപടി ;എന്‍സിപി തോമസ് ചാണ്ടിക്കൊപ്പമെന്ന് പീതാംബരന്‍ മാസ്റ്റര്‍‌

thomas chandy

തിരുവനന്തപുരം : തോമസ് ചാണ്ടിയെ പരസ്യമായി വിമര്‍ശിച്ച ജില്ലാ നേതൃത്വങ്ങളോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചതായി ദേശീയ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍.

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറുകയോ അനധികൃതമായി ഭൂമി സ്വന്തമാക്കുകയോ ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് ആക്ടിങ് പ്രസിഡന്റ് കൂടിയായ ടി പി പിതാംബരന്‍ മാസ്റ്റര്‍ വിശദീകരിച്ചു.

മന്ത്രിയെ പരസ്യമായി കുറ്റപ്പെടുത്തുന്നതിലൂടെ പാര്‍ട്ടിയെയാണ് അവഹേളിക്കുന്നതെന്നാണ് എന്‍സിപി നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളിലൂടെ വിമര്‍ശം ഉന്നയിച്ച നേതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയത്. ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ളവരോട് വരും ദിവസങ്ങളില്‍ വിശദീകരണം തേടും.

മന്ത്രി തോമസ്ചാണ്ടിക്കെതിരെ എന്‍സിപിയില്‍ പരസ്യ നിലപാട് സ്വീകരിച്ചവര്‍ക്ക് ഇത് വലിയ ഒരു അടി തന്നെയാകും.

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പരാതി നല്‍കുകയും തോമസ് ചാണ്ടിയെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്ത എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Top