എന്‍സിപി കോണ്‍ഗ്രസിന്റെ ബദല്‍ ശക്തിയാകും; പി.സി ചാക്കോ

തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. കേരളത്തിന് കോണ്‍ഗ്രസിന് ബദലായ ശക്തിയായി എന്‍സിപി മാറുമെന്ന് പി സി ചാക്കോ പറഞ്ഞു. നിരാശരായ കോണ്‍ഗ്രസുകാര്‍ എന്‍സിപിയിലേക്ക് വരും. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് ആത്മഹത്യ പ്രവണതയാണെന്നും അദ്ദേഹം പരിഹസിച്ചു.

നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ക്ക് പകരമായാണ് ചാക്കോയെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിയമിച്ചത്.

Top