എന്‍സിപിയുടെ മുന്നണി മാറ്റം; ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല, ശശീന്ദ്രന്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ എന്‍സിപിയില്‍ ഇന്നും അന്തിമ തീരുമാനം ഉണ്ടായേക്കില്ല. നിലാപാട് അറിയിക്കാനായി എ കെ ശശീന്ദ്രനെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേയ്ക്ക് വിളിപ്പിക്കും. എ കെ ശശീന്ദ്രന്‍ വഴി എല്‍ഡിഎഫ് നേതൃത്വം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പ്രഖ്യാപനം മാറ്റിയിരിക്കുന്നത്. പാലായ്ക്ക് പകരം വേറെ സീറ്റ് എല്‍ഡിഎഫ് നല്‍കുമെന്ന് എ കെ ശശീന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അന്തിമ തീരുമാനം ഞായറാഴ്ചക്കുള്ളില്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് മാണി സി കാപ്പനും അറിയിച്ചിട്ടുണ്ട്. മുന്നണി ഏതായാലും പാലായില്‍ തന്നെ മത്സരിക്കുമെന്നാണ് കാപ്പന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, എന്‍സിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും ഇപ്പോള്‍ കേരളത്തിലില്ല. എ കെ ശശീന്ദ്രന്‍ അല്ല ആര് കോണ്‍ഗ്രസ് എസിലേക്ക് വന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും കടന്നപ്പള്ളി പറഞ്ഞു.

 

Top