ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകുമെന്ന് എന്‍സിപി

A.K saseendran

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.സി.പി.സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍.

റിപ്പോര്‍ട്ട് അനുകൂലമായാല്‍ എ.കെ.ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകുമെന്നാണ് എന്‍സിപി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പീതാംബരന്‍ മാസ്റ്റര്‍ നാളെ ഡല്‍ഹിയിലെത്തി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും.

മാധ്യമപ്രവര്‍ത്തകയുമായി അശ്ലീല ഫോണ്‍സംഭാഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.

കേസ് ഹൈക്കോടതിയില്‍ നിന്ന് പരാതിക്കാരി പിന്‍വലിക്കുകയും ചെയ്തിരുന്നു.

വിവാദം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ആന്റണി കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Top