രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി

peethambaran

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യസഭ സീറ്റ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ടിപി പീതാംബരന്‍. നിയമസഭ സീറ്റില്‍ എന്‍സിപി മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. പാലാ സീറ്റ് ഞങ്ങള്‍ക്ക് തന്നെ വേണം. തങ്ങള്‍ പിടിച്ചെടുത്ത മണ്ഡലം തോറ്റവര്‍ക്ക് കൊടുക്കാന്‍ പറ്റില്ലയെന്നും ജോസ്.കെ മാണിയും പാര്‍ട്ടിയും വന്നതു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പിടിച്ചെടുത്ത മണ്ഡലം തോറ്റവര്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല. മുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ 4 സീറ്റ് മാത്രമുള്ള തങ്ങളുടെ പാര്‍ട്ടിയുടെ സീറ്റുകളല്ല നല്‍കേണ്ടത്. വലിയ പാര്‍ട്ടികള്‍ക്ക് ത്യാഗം ചെയ്യാം. ജോസ് കെ മാണിയും പാര്‍ട്ടിയും വന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ഗുണവും ചെയ്തില്ലെന്ന ആവര്‍ത്തിച്ച പീതാംബരന്‍ മാസ്റ്റര്‍ എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും വ്യക്തമാക്കി.

Top