പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുന്നത് എന്‍സിപി പ്രതിനിധി തന്നെയാണെന്ന് വാസവന്‍

VNVASAVAN

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുന്നത് എന്‍സിപി പ്രതിനിധി തന്നെയാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍. പാലാ സീറ്റ് സംബന്ധിച്ച് പുനാരാലോചനക്കുള്ള സാഹചര്യം നിലവിലില്ല. സ്ഥാനാര്‍ത്ഥിയെ എന്‍സിപി തീരുമാനിക്കുമെന്നും വാസവന്‍ പറഞ്ഞു.

ജോസ് കെ മാണിയെ ഇടത് മുന്നണിയിലേക്ക് എത്തിക്കുമെന്ന പ്രചാരണവും വെറും ഊാഹാപോഹങ്ങള്‍ മാത്രമാണെന്നും വിഎന്‍ വാസവന്‍ വിശദീകരിച്ചു.

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അടുത്ത മാസം 23നാണ് നടത്തുക. വോട്ടെണ്ണല്‍ 27നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top