തോമസ് ചാണ്ടിയ്‌ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണത്തില്‍ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണത്തില്‍ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് നിര്‍ദേശം.

സിപിഎം സിപിഐ കൂടിയാലോചനകള്‍ക്കുശേഷമാണ് എന്‍സിപിയോടു നിലപാട് തേടിയത്. വിഷയത്തില്‍ എന്‍.സി.പി. നേതാക്കള്‍ ഇതുസംബന്ധിച്ച് ആശയവിനിമയം തുടങ്ങി .

രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിയാണെന്നും വിവാദം മുന്നണിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്നുവെന്നുമാണ് സിപി.എം വിലയിരുത്തല്‍.

Top