എന്‍സിപി നേതാവ് വൈഭവ്‌ പിച്ചാഡ് ബിജെപിയിലേക്ക്

മുംബൈ: എന്‍സിപി നേതാവ് വൈഭവ്‌ പിച്ചാഡ് ബിജെപിയിലേയ്ക്ക്. ഉടന്‍ തന്നെ താന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്ന് വൈഭവ്‌ പറഞ്ഞു. മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന മധുകര്‍ പിച്ചാഡിന്റെ മകനാണ് വൈഭവ്‌.

കഴിഞ്ഞ ദിവസം എന്‍സിപി മുംബൈ അധ്യക്ഷന്‍ സച്ചില്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു.ഇതോടെ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ശരത് പവാറിന്റെ എന്‍സിപി പാര്‍ട്ടി.

Top