എന്‍സിപി നേതൃയോഗത്തില്‍ കയ്യാങ്കളി ; ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഇറക്കിവിട്ടു

കോട്ടയം : എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലി കലഹവും സംഘര്‍ഷവും. സംഘര്‍ഷത്തിനൊടുവില്‍ ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ എക്സിക്ക്യൂട്ടീവ് അംഗങ്ങളെയാണ് ഇറക്കിവട്ടത്.

നിലവിലെ ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെതിരെ ഉഴവൂര്‍ വിഭാഗം നേതാക്കള്‍ പ്രമേയം അവതരിപ്പികുകയായിരുന്നു. ഇതിനെതിരെ തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.

Top