ജോസ് കെ.മാണിക്കു കയറിവരാം; പക്ഷേ പാലാ സീറ്റ് വിടില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: ഇടതു മുന്നണി വാതില്‍ തുറന്നാല്‍ ജോസ് കെ.മാണിക്കു കയറിവരാമെന്നു പാല എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍. എന്നാല്‍ പാലാ വിടാന്‍ മനസ്സില്ലെന്നും കാപ്പന്‍ പ്രതികരിച്ചു.

പാലാ സീറ്റ് എന്‍സിപിക്കുള്ളതാണ്. അത് വിട്ടുനല്‍കണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോസ് കെ മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണ്. മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Top