ശശീന്ദ്രനെ ഇറക്കാന്‍ കാപ്പന്‍ തന്ത്രങ്ങള്‍മെനയുന്നു; മാണി സി കാപ്പന്‍ മന്ത്രിയാകുമോ?

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ പാലാ എംഎല്‍എ മാണി സി.കാപ്പന്‍ തന്ത്രങ്ങള്‍ മെനയുന്നതായി റിപ്പോര്‍ട്ട്.

മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനും നീക്കങ്ങള്‍ പാര്‍ട്ടിക്കകത്ത് ശക്തമായതോടെ മന്ത്രി എകെ ശശീന്ദ്രന്‍ മുബൈയിലെത്തി ശരത് പവാറുമായി ചര്‍ച്ച നടത്തി.

അതേസമയം മന്ത്രിയെ മാറ്റാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ചില വ്യക്തികളുടെ ആവശ്യം മാത്രമാണെന്നുമാണ് എകെ ശശീന്ദ്രന്റെ പ്രതികരണം. മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരത് പവാറിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top