എന്‍സിപി നേതൃയോഗം നാളെ മുംബൈയില്‍; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: എന്‍സിപി നേതൃയോഗം നാളെ മുംബൈയില്‍ ചേരും. പാര്‍ട്ടി അധ്യക്ഷന്‍, മന്ത്രി മാറ്റം, കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക.

കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിനെതിരെ പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി അധ്യക്ഷനായി പീതാംബരന്‍ മാസ്റ്റര്‍ തുടരുമെന്നാണ് എന്‍സിപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Top